സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ വ്യാപക വിജിലന്‍സ് റെയ്ഡ്. ഡ്രഗ്സ് കണ്ട്രോളറുടെയും ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ മരുന്ന് പരിശോധന ലാബുകളിലാണ് പരിശോധന നടന്നത്. ഇന്ത്യന്‍ മരുന്നു കമ്പനികളും വിദേശ മരുന്നു കമ്പനികളും ചേര്‍ന്ന് സംസ്ഥാനത്ത് വിറ്റഴിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം, ലഭ്യത, വിതരണം എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.
ചില മരുന്നു കമ്പനികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോര്‍ വഴി വിറ്റഴിക്കാന്‍ ശ്രമിക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇത് തടയുന്നതിന്റെ ഭാഗമായാണ് വിജിലന്‍സ് മിന്നല്‍ പരിശോധന. ഓപ്പറേഷന് ഡ്രഗ്സ് ക്വാളിറ്റി എന്ന പേരിലാണ് പരിശോധന നടന്നത്.
ഇന്ന് രാവിലെ 11 മണിമുതല്‍ തിരുവനന്തപുരം ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലും, ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളിലും തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മരുന്ന് പരിശോധനാ ലാബുകളിലുമാണ് ഒരേ സമയം മിന്നല്‍ പരിശോധന നടത്തിയത്.
Discussion about this post