കൊച്ചി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാന്‍സലറുടെ നിയമനം ഹൈക്കോടതി ഒരാഴ്ചത്തേയ്ക്ക് തടഞ്ഞു. വി.സി. നിയമനത്തിനുള്ള വിജ്ഞാപനം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
വി.സി. നിയമനത്തില്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കുവേണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ഹാജരായി.
വി.സി.യായി നിയമിക്കപ്പെടുന്നവര്‍ക്ക്
സര്‍വകലാശാലാതലത്തില്‍ പത്ത് വര്‍ഷത്തില്‍ കുറയാതെ പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്ത പരിചയമോ അല്ലെങ്കില്‍ തത്തുല്ല്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പത്ത് വര്‍ഷത്തില്‍ കുറയാത്ത അക്കാദമിക്/ ഭരണ പരിചയമോ ഉണ്ടാവണം എന്ന വിജ്ഞാപനത്തിലെ നിബന്ധനയെ ചോദ്യം ചെയ്താണ് ഹൈക്കോടതിയില്‍ ഒരു കൂട്ടം അധ്യാപകര്‍ ഹര്‍ജി നല്‍കിയത്.
ഒക്ടോബര്‍ മൂന്നിനായിരുന്നു വി.സി.സ്ഥാനത്തേയ്ക്ക് അപേക്ഷ നല്‍കേണ്ട അവസാന തീയതി.
Discussion about this post