മന്ത്രി എ.കെ ശശീന്ദ്രന് ഒത്തുതീര്‍പ്പിന് ശ്രമിച്ച കുണ്ടറ പീഡന പരാതിയില്‍ എന്‍.സി.പിയില്‍ കൂട്ട നടപടി. പരാതി നല്കിയ യുവതിയുടെ അച്ഛന് ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇന്നു ചേര്‍ന്ന ഭാരവാഹി യോഗത്തിനു പിന്നാലെയാണ് തീരുമാനം.
കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ എന്നിവരെ ഇന്ന് സസ്പെന്‍ഡ് ചെയ്തു. ബനടിക്റ്റ് ഫോണ്‍ കോള്‍ റെക്കോര്‍ഡ് മാധ്യമങ്ങളില്‍ എത്തിച്ചു, പ്രദീപ് മന്ത്രിയെ ഫോണ്‍ വിളിക്കാന്‍ സമ്മര്‍ദം ചെലുത്തി ഹണി വിക്ടോ ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയുടെ വിശദീകരണം. അന്വേഷണ കമ്മിറ്റി റിപ്പോര്ട്ട്പ്രകാരമാണ് നടപടി.
ഇതിനു പുറമെ, എന്‍.വൈ.സി കൊല്ലം പ്രസിഡന്റ് ബിജുവിനെയും സസ്പെന്‍ഡ് ചെയ്തു. വിവാദത്തില്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റിന്റെ പേരു കൂടി വലിച്ചിഴക്കാന്‍ ശ്രമിച്ചെന്ന വിലയിരുത്തലിലാണ് നടപടി. കോഴിക്കോട് ജില്ലയിലെ സംഘടനാ പ്രശ്നവുമായി ബന്ധപ്പെട്ട് ജയന് പുത്തന്‍പുരക്കല്‍, സലീം കാലിക്കറ്റ് എന്നിവരെയും സസ്പെന്റ് ചെയ്തു.
അതേസമയം ഫോണ്‍ വിളിയില്‍ ശശീന്ദ്രന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ലെന്ന് പാര്‍ട്ടി വിലയിരുത്തിയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ പറഞ്ഞു. മന്ത്രിയോട് ഫോണ്‍ സംഭാഷണത്തില്‍ സൂക്ഷ്മത പാലിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചു. പ്രവര്‍ത്തകര്‍ ഇനി ശിപാര്‍ശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങള്‍ക്ക് സമീപിക്കാവൂ എന്നാണ് പാര്‍ട്ടി തീരുമാനം.
Discussion about this post