ലഖ്നൗ: സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും അവരുമായി ആശയവിനിമയം നടത്താനും വെബ് പോര്‍ട്ടല്‍ പുറത്തിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ‘മൈ ഗവ് – മേരി സര്‍ക്കാര്‍’ എന്ന പോര്‍ട്ടലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തത്.
സാധാരണക്കാര്‍ക്ക് ഇത് കൂടുതല്‍ സഹായകമാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെബ് പോര്‍ട്ടല്‍ ആരംഭിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളും സാധാരണക്കാര്‍ക്ക് ഇതിലൂടെ നല്‍കാം.
Discussion about this post