ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. അഹര്‍ബല്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാവുകയായിരുന്നു. ഭീകരരാണ് സേനയ്ക്ക് നേരെ ആദ്യം വെടിയുതിര്‍ത്തത്.
കൊല്ലപ്പെട്ട ഭീകരനെ പക്ഷേ തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
Discussion about this post