അസം-മിസോറാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.
സംഭവത്തില്‍ മിസോറാം മുഖ്യമന്ത്രി സോറംതംഗ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടല്‍ തേടി. അതിര്‍ത്തിയില്‍ വെടിവയ്പ്പ് നടന്നതായും അസമിലെ കാച്ചാര്‍ ജില്ലയ്ക്കും മിസോറാമിലെ കോലാസിബ് ജില്ലയ്ക്കും സമീപം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വടക്കുകിഴക്കന്‍ മുഖ്യമന്ത്രിമാരെ ഷില്ലോങ്ങില്‍ സന്ദര്‍ശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അക്രമം. അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post