ലണ്ടനിലെ ഹൈഡ് പാർക്കിൽ ചാർലി ഹെബ്ദോ ടീ ഷർട്ട് ധരിച്ച സ്ത്രീയ്ക്ക് കുത്തേറ്റു. ഭീകരാക്രമണമെന്നാണ് സംശയം. ഞായറാഴ്ചയാണ് സംഭവം.
തുടർന്ന് യുകെ പോലീസ് അന്വേഷണം ആരംഭിച്ചു. കറുത്ത വസ്ത്രം ധരിച്ച ഒരാൾ ഞായറാഴ്ച ഹൈഡ് പാർക്കിൽ സ്ത്രീയെ സമീപിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ.
39 കാരിയായ യുവതിയുടെ തലയിലാണ് പരിക്കേറ്റത്. യുവതിയുടെ പരിക്കുകൾ ജീവന് ഭീഷണിയല്ലെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
പ്രദേശത്ത് നടത്തിയ തെരച്ചിലിനെത്തുടർന്ന് സമീപത്ത് ഒരു കത്തി കണ്ടെടുത്തു.
“ഇത് വ്യക്തമായും വിഷമകരമായ സംഭവമായിരുന്നു. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിവരം ലഭിക്കാൻ പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരിക്കെ, യുവതിയോടൊപ്പം ഉദ്യോഗസ്ഥർ സമയം ചെലവഴിച്ചു,” മെട്രോപൊളിറ്റൻ പോലീസിന്റെ സെൻട്രൽ വെസ്റ്റിലെ ഡിറ്റക്ടീവ് സൂപ്രണ്ട് അലക്സ് ബിംഗ്ലി പറഞ്ഞു.
“ഞങ്ങളുടെ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്, ആക്രമണത്തിന് പിന്നിലുള്ള വ്യക്തിയെ കണ്ടെത്താൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു.” അദ്ദേഹം പറഞ്ഞു.
2015 ജനുവരിയിൽ മുഹമ്മദ് നബിയുടെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ഡോയുടെ ഓഫീസുകൾ ആക്രമിച്ച് 12 പേരെ കൊലപ്പെടുത്തിയിരുന്നു.
150 വർഷത്തിലേറെയായി സംസാരിക്കാനും സംവാദിക്കാനും ആളുകൾ ഒത്തുകൂടിയ ചരിത്രപരമായ സ്പീക്കേഴ്സ് കോർണറിലാണ് സംഭവം.
Discussion about this post