കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റിലായെന്ന് ഹൈക്കോടതിയെ അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന് എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതികളായ മൂന്ന് പേരും ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രതികളുടെ അമ്മ കോവിഡ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
അമ്മയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതികള്‍ക്ക് അവസരമൊരുക്കും. പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
Discussion about this post