തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കോടികളുടെ കള്ളനോട്ട് പിടികൂടി. ബൈക്കില്‍ നിന്ന് വീണ് ചികിത്സ തേടിയ യുവാവില്‍ നിന്നാണ് കളളനോട്ടുകള്‍ പിടിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ജിത്തുവാണ് ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ കളളനോട്ട് കേസില്‍ പിടിയിലായത്.
തുടര്‍ന്ന് ജിത്തുവിനെക്കൂടാതെ മറ്റ് രണ്ടുപേരെക്കൂടി പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കളളനോട്ടാണ് പിടികൂടിയത്.
Discussion about this post