തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന മൂന്നാഴ്ചക അതിനിര്‍ണ്ണായകമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കോവിഡ് രോഗബാധിതരുടെയും രോഗ സ്ഥിരീകരണത്തിന്റെയും നിരക്ക് കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കേരളം ഇത് പ്രതീക്ഷിച്ചതാണ്. അതേസമയം, ഇത് കോവിഡിന്റെ മൂന്നാം തരംഗമല്ല, രണ്ടാംതരംഗത്തിന്റെ തുടര്‍ച്ചയാണെന്നും വീണ ജോര്‍ജ്ജ് പറയുന്നു.
കേരളത്തിന്റെ മാതൃക ലോകം അംഗീകരിച്ചതാണ്. ഐ.സി.യുവിലുള്ള രോഗികളുടെ എണ്ണത്തിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വളരെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. എങ്കിലും അടുത്ത രണ്ടുമൂന്ന് ആഴ്ചകള്‍ അതി ശ്രദ്ധ പുലര്‍ത്തണമെന്നും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മാധ്യമങ്ങളോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post