ചാത്തന്നൂര്‍: പതിനേഴുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിനെതിരെ കേസെടുത്തു. ഒരുമാസം മുമ്പ് പലതവണ പീഡിപ്പിച്ചെന്ന പരാതിയിലാണ് പാരിപ്പള്ളി പൊലീസ് കേസെടുത്തത്. കല്ലുവാതുക്കല്‍ കുളത്തൂര്‍ക്കോണം സ്വദേശിക്കെതിരെയാണ് കേസ്.
ഇവരുടെ കുടുംബത്തിലെ എല്ലാവരും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ചികിത്സാ കേന്ദ്രത്തിലെ നഴ്സിനോടായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ.
തുടര്‍ന്ന് നഴ്സ് മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ജനമൈത്രി പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
അതേസമയം കൊവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ അല്‍ ജബ്ബാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ഇളയ സഹോദരിയും പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കും.
Discussion about this post