കോഴിക്കോട്: കല്ലായിയില്‍ റെയില്‍പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. സമീപത്തെ വീട്ടില്‍ വിവാഹത്തിനായി കൊണ്ടുവന്ന കരിമരുന്നാണ് റെയില്‍വേ പാളത്തില്‍ കണ്ടെത്തിയതെന്ന് പിന്നീട് വ്യക്തമായി.
ഐസ്ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തു കണ്ടെടുത്തത്. പൊലീസും റെയില്‍വേ സുരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
അതേസമയം കല്ലായിയില്‍ റെയില്‍വേ ട്രാക്കില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ അട്ടിമറി നീക്കമില്ലെന്ന് കമ്മീഷണര്‍ എ വി ജോര്‍ജ് അറിയിച്ചു. എന്തിനാണ് സ്ഫോടക വസ്തു റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്ന് അന്വേഷിച്ചു വരികയാണ്.
Discussion about this post