കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലന് ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് എന്‍.ഐ.എ. ഇത് സംബന്ധിച്ച് എന്‍.ഐ.എ ഹർജി നല്കി.
കേസില്‍ ജയിലില്‍ കഴിയുന്ന താഹ ഫസല്‍ കഴിഞ്ഞയാഴ്ച ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ വാദത്തിനിടെയാണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടന്‍ ഹർജി നല്‍കുമെന്ന് എന്‍.ഐ.എ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതിന്റെ ഭാഗാമായിട്ടാണ് ഹർജി നല്‍കിയത്. ഇതോടെ അലന്റെയും താഹയുടെയും ഹർജി ഒരുമിച്ച് പരിഗണിക്കും.
Discussion about this post