ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കേരളത്തില്‍ കാര്യങ്ങളെല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതിനെതിരെ രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ രംഗത്ത്.
”ഒരു ദേശീയ മാധ്യമത്തിന് ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ അഭിമുഖം കണ്ടു. കേരളത്തിൽ കാര്യങ്ങളെല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നുമാണ് മന്ത്രി പറയുന്നത്. മരുന്നില്ലാത്ത ഒരു പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ലെ”ന്ന് ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഒരു ദേശീയ മാധ്യമത്തിന് ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ അഭിമുഖം കണ്ടു. കേരളത്തിൽ കാര്യങ്ങളെല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നുമാണ് മന്ത്രി പറയുന്നത്.
ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കുക. മരുന്നില്ലാത്ത ഒരു പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ നിപ്പാ പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും. രോഗം ബാധിച്ച 19ൽ 17 പേരും അന്ന് മരണപ്പെട്ടിരുന്നു. മരണനിരക്ക് ഏതാണ്ട് 90%. അതിനർത്ഥം നാം നിപ്പാ പ്രതിരോധത്തിൽ പരാജയപ്പെട്ടു എന്നാണോ? അല്ലല്ലോ?
എന്തൊക്കെ വാദങ്ങളാണ് നാം കഴിഞ്ഞ ഒരു വർഷമായി പറയുന്നത്. കോണ്ടാക്ട് ട്രേസിങ് ആണ് നേട്ടമെന്ന് ആദ്യം പറഞ്ഞു. രോഗവ്യാപനം കുറച്ചെന്ന് പിന്നെ പറഞ്ഞു. മരണങ്ങളുടെ എണ്ണം കുറവെന്ന് അതിനു ശേഷം പറഞ്ഞു. പോസിറ്റിവിറ്റി കുറവെന്ന് പിന്നെ പറഞ്ഞു.
മരണനിരക്കാണ് കുറവെന്ന് പിന്നീട് അവകാശവാദം. ടെസ്റ്റിന്റെ എണ്ണമെന്നും കൃത്യതയെന്നും അടുത്ത വാദം. സെറോപ്രിവലൻസ് ശതമാനമാണെന്ന് ഏതാനും ദിവസം മുൻപ്. ആസാമിന്റെ ഉദാഹരണം കാണിച്ചപ്പോൾ ജനസാന്ദ്രതയാണ് പ്രധാനമെന്ന് ഏറ്റവും പുതിയ വാദം. പലതവണ മാറ്റിയ നമ്മുടെ ഗോൾ പോസ്റ്റ് ഇപ്പോൾ ഗ്രൗണ്ടിലല്ല, ഗ്യാലറിയിലാണ്.
ഇനിയെങ്കിലും ശാസ്ത്രീയമായ നടപടികൾ മാത്രം സ്വീകരിക്കുക. യുക്തിസഹമായ വാദങ്ങൾ മാത്രം നിരത്തുക. കോവിഡ് പ്രതിരോധം എന്നത് ഒരു ഒളിമ്പിക്സ് മത്സരയിനം അല്ല. മറ്റെല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച് നമ്പർ വൺ ആയിട്ട് നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ല.
https://www.facebook.com/panickar.sreejith/posts/4311914782161897?__cft__[0]=AZUDgGFvZ_bt74ZeAddTIxIBMhuuWOVy4ezEkzdMdOmU8gPr2nuABUwqAVuWQy-ETbVJ8-jL7XmSSvmPXW3NPEQBYVjVG9Ud6zF1EtlktbXLZWECQDCiRtTIv0ustzOT8xU&__tn__=%2CO%2CP-R
Discussion about this post