കേന്ദ്ര നാളികേര വികസന ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്ക് ആശംസകള്‍ നേര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. സുരേഷ് ഗോപി ഈ പദവിയിലേക്കെത്തിയത് കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദവിയില്‍ അദ്ദേഹത്തിന് എല്ലാവിധ വിജയങ്ങളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യസഭയില്‍ നിന്ന് എതിരില്ലാതെയാണ് കോക്കനട്ട് ഡവലപ്മെന്റ് ബോര്‍ഡിലേക്ക് സുരേഷ് ഗോപിയെ തെരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് എല്പ്പിച്ച പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ യോഗ്യമായ പരിശ്രമം നടത്തുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്! ഇന്ത്യയുടെ കോക്കണറ്റ് ഡവലപ്മെന്റ് ബോര്‍ഡിലേക്ക് ഐകകണ്ഠേന രാജ്യസഭയില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏല്പിച്ച ഈ പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ ഞാന്‍ യോഗ്യമായ പരിശ്രമം നടത്തും. സുരേഷ് ഗോപി പറഞ്ഞു.
Discussion about this post