തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജയിലില്‍ കഴിയുന്ന സിപിഎം സംസ്ഥാനസമിതി അംഗം എം.വി.ജയരാജനെ സന്ദര്‍ശിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെത്തിയാണ് ചെന്നിത്തല ജയരാജനെ കണ്ടത്.
ജഡ്ജിമാര്‍ക്കെതിരെ ശുംഭന് പ്രയോഗം നടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട എംവി ജയരാജനെ തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. നാല് ആഴ്ചത്തെ തടവിനാണ് സുപ്രിം കോടതി വിധിച്ചത്. നേരത്തെ രണ്ടാഴ്ചയോളം തടവ് ശിക്ഷ അനുഭവിച്ചതിനാല്‍ 19 ദിവസത്തെ തടവിനാണ് ജയരാജനെ പൂജപ്പുര ജയിലില്‍ അടച്ചത്.
കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ്ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയും കെ.ബി.ഗണേഷ്കുമാര് എംഎല്‍എയും ജയരാജനെ ജയിലിലെത്തി കണ്ടിരുന്നു
Discussion about this post