കൊച്ചി: മുരിങ്ങൂരില്‍ മുന്‍ വൈദികന് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി സി.സി.ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പ്രതിയുടെ കസ്റ്റഡി ആവശ്യമുണ്ടെന്ന് പ്രോസിക്യൂഷന് അറിയിച്ചു.
മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ട്. ലൈംഗിക പരിശോധന നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. ഇര പരാതി കൊടുക്കാന്‍ കാല താമസമുണ്ടായത് കണക്കാക്കി മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
തൃശൂര്‍ മുരിങ്ങൂരില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം അനന്തമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വാദം പത്ത് ദിവസത്തേക്ക് നീട്ടണമെന്ന പ്രതി സി.സി.ജോണ്‍സന്റെ ആവശ്യവും കോടതി തള്ളിയിരുന്നു.
Discussion about this post