കാഞ്ഞങ്ങാട്: കാസര്‍ഗോഡ് എക്സൈസ് കേസിലെ റിമാന്‍ഡ് പ്രതി മരിച്ചു. ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകരന് (40) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതോടെയാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പത്ത് ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷമാണ് മരണം. പേശികള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കും ക്ഷതം ഏറ്റിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. എക്സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്.
Discussion about this post