ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ. വനിതാ ബോക്സിൽ ലവ്ലീന ബോര്ഗോഹെയ്ന് വെങ്കലമെഡൽ നേടി. 64 കിലോഗ്രാമിലാണ് മെഡല്‍ നേടുന്നത്.
ചൈനീസ് തായ്പേയ് താരത്തെ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം മെഡല്‍ ഉറപ്പിച്ചിരുന്നു. ഇന്ന് സെമിയില്‍ തോറ്റതോടെ ലൗവ്ലീനയ്ക്ക് വെങ്കലം കിട്ടും. ജയിച്ചാല്‍ സ്വര്‍ണ്ണമോ വെള്ളിയോ നേടാമായിരുന്നു. ലോകചാമ്പ്യന്‍ഷിപ്പിലും വെങ്കല മെഡല്‍ നേടിയ താരമാണ് ലവ്ലീന.
മേരികോമിന് ശേഷം വനിതാ ബോക്സിംഗില്‍ വെങ്കലം മെഡല്‍ നേടുന്ന താരമാകുകയാണ് ലവ്ലിന. പുരുഷ ബോക്സിംഗില്‍ വിജേന്ദര്‍ സിംഗും വെങ്കലം നേടിയിട്ടുണ്ട്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് തായ്പേയിയുടെ ചെന്‍ നിയാന് ചിന്നിനോട് തോറ്റാണ് വെങ്കലം നേടിയത്.
Discussion about this post