ഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് കിഴക്കന്‍ ലഡാക്കില്‍ 19,300 അടി ഉയരത്തില്‍ നിര്‍മാണം പൂര്‍ത്തിയായതായി കേന്ദ്ര സര്‍ക്കാര്‍. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ഉമിംഗ്ല പാസ് നിര്‍മിച്ചതെന്ന് സര്‍ക്കാര്‍ ബുധനാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.
എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. നേപ്പാളിലെ തെക്കന്‍ ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലാണ്. ടിബറ്റിലെ നോര്‍ത്ത് ബേസ് ക്യാമ്പ് 16,900 അടിയിലുമാണ്.
ബൊളീവിയയിലെ 18,953 അടി ഉയരത്തിലുള്ള ഉതുറുങ്കു റോഡിന്റെ റെക്കോര്‍ഡാണ് ഉമിംഗ്ല മറികടന്നത്. പുതിയ പാത ലഡാക്കിലെ സാമൂഹിക-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ പാത വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 52 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ ടാറിങ് ഇപ്പോഴാണ് പൂര്‍ത്തിയായത്.
Discussion about this post