തൊടുപഴ: ലോക്ഡൗൺ മൂലമുണ്ടായ കടബാധ്യതയെ തുടര്‍ന്ന് ഒരു കടയുടമ കൂടി ആത്മഹത്യ ചെയ്തു. ഇടുക്കി തൊട്ടിക്കാനത്ത് കുഴിയമ്പാട്ട് ദാമോദരനാണ് (67) മരിച്ചത്. കടയ്ക്കുള്ളില്‍ വിഷംകഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇടുക്കിയില്‍ കടബാധ്യതയെ തുടര്‍ന്ന് രണ്ട് മാസത്തിനിടെ ഇത് മൂന്നാമത്തെയാളാണ് ജീവനൊടുക്കുന്നത്. കടയുടമയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. ലോക്ക്ഡൗണില്‍ കട തുറക്കാതായതോടെ കടം പെരുകിയിരുന്നു.
ബുധനാഴ്ച പതിവുപോലെ കടയിലെത്തിയ ദാമോദരന്‍ ഉച്ചയോടെ അകത്തു നിന്നും കടപൂട്ടി വിഷം കഴിക്കുകയായിരുന്നു. കടയ്ക്ക് പുറത്തുകൂടി നടന്നുപോകുന്നവര്‍ ശബ്ദംകേട്ട് പരിശോധിച്ചപ്പോഴാണ് ദാമോദരനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post