റിസർവ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെയാണ് പുതിയവായ്പാനയം ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
പലിശ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ 4%വും, റിവേഴ്സ് റിപ്പോ നിരക്ക് 3.5% വും ആണ്. ധനനയ സമിതി യോഗത്തിനു ശേഷം ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസയാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചത്.
പകര്‍ച്ചവ്യാധി മൂലമുണ്ടായ അസാധാരണമായ സാഹചര്യമാണുള്ളതെന്നും സ്ഥിതി വീണ്ടെടുക്കുന്നതിനായി എല്ലാ ഭാഗത്തുനിന്നും നയപരമായ പിന്തുണ ആവശ്യമാണെന്നും ആര് ബി ഐ അറിയിച്ചു.
വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കാനും വിവിധ മേഖലകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുമുള്ള തീരുമാനങ്ങള്‍ റിസര്‍വ് ബാങ്ക് അറിയിക്കും.
Discussion about this post