ഡല്‍ഹി: പോളണ്ടിലെ വാഴ്സെ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ മുന്നിലെ കാഴ്ചകൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നു. ലൈബ്രറിയുടെ ഭിത്തിയില്‍ സംസ്കൃതത്തിലുള്ള ഉപനിഷദ് വചനങ്ങള്‍ വലിയ അക്ഷരങ്ങളില്‍ കൊത്തി വച്ചിരിക്കുന്നതാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്. പോളണ്ടിലെ ഇന്ത്യന്‍ എംബസിയാണ് ട്വിറ്ററില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘എത്ര മനോഹരമായ കാഴ്ചയാണിത്!! വാഴ്സെ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ഭിത്തിയില്‍ ഉപനിഷദ് വചനങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന ദൃശ്യമാണിത്. ഹിന്ദുമതത്തിന്റെ അടിസ്ഥാനമെന്ന് വിശ്വസിക്കുന്ന ഉപനിഷത്തുക്കളിലെ സംസ്കൃത വചനങ്ങളാണ് ഇതിലുള്ളതെന്നും’ എംബസിയുടെ ട്വീറ്റില്‍ പറയുന്നു.
എംബസി ഈ ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെ ചിത്രങ്ങൾ വൈറലാകുകയായിരുന്നു. ഓരോ ഭാരതീയനും അഭിമാനം നല്കുന്ന കാഴ്ചയാണിതെന്നതടക്കമുള്ള കമന്റുകളാണ് പോസ്റ്ററിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
Discussion about this post