ഏറ്റുമാനൂര്‍: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യകൾ തുടർക്കഥയാകുന്നു. ചായക്കട ഉടമയെ കടയ്ക്കുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേല്‍ കെ.ടി.തോമസിനെ(60)യാണ് ഇന്നലെ വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കടയുടെ ഷട്ടര്‍ താഴ്ന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി അകത്തുകയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ലോക്ക്ഡൗണിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.
തോമസ് നേരത്തെ ബേക്കറിയും നടത്തിയിരുന്നു. അടുത്ത കാലത്ത് ചായക്കട മാത്രമാണുണ്ടായിരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വ്യാപാര പ്രതിസന്ധിയുമുണ്ടായിരുന്നു. റീനയാണ് ഭാര്യ.മക്കള്‍ : ജെറി, ജിനു.
Discussion about this post