ചെന്നൈ: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തമിഴ്നാട് സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ രണ്ടാഴ്ച നീട്ടാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാനും തീരുമാനം. ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ഓഗസ്റ്റ് 23 വരെയാണ് ഇപ്പോള്‍ ലോക്ക്ഡൗണ്‍ നീട്ടിരിക്കുന്നത്.
അടുത്ത മാസം ഒന്ന് മുതല്‍ ഭാഗികമായി സ്കൂളുകള്‍ തുറക്കാനും ധാരണയായി. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50% വിദ്യാര്‍ഥികളെ വച്ച് ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഈ മാസം 16 മുതല്‍ മെഡിക്കല്‍- നഴ്സിങ് കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട്.
Discussion about this post