കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ഥിതി രൂക്ഷമാകുന്നു. കുന്ദൂസില്‍ നടന്ന ഏറ്റുമുട്ടലില്‍ 11 പേര് കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് കുന്ദൂസ് പബ്ലിക് ഹെല്‍ത്ത് ഡയക്ടറേറ്റ് ഇസാനുള്ള ഫാസില്‍ പറഞ്ഞു.
യു.എസ് ദൗത്യസേനയുടെ പിന്മാറ്റത്തിനു പിന്നാലെ താലിബാന് തീവ്രവാദ സംഘം തലസ്ഥാന നഗരമായ കാബൂളിലേയ്ക്കും കടന്നു. കാബൂളിലെ രണ്ട് പ്രവിശ്യകള്‍ ഇതിനകം പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഷെബെര്‍ഘാന്‍, കുന്ദൂസ് നഗരങ്ങളാണ് ഒടുവില്‍ പിടിച്ചെടുത്തത്.
അതേസമയം, അഫ്ഗാനിസ്ഥാനിലുള്ള പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യു.എസ് എംബസി നിര്‍ദ്ദേശം നല്കി. ലഭ്യമായ കൊമേഴ്സ്യല്‍ വിമാന സര്‍വീസുകള്‍ ഉപയോഗിച്ച് അടിയന്തരമായി നാട്ടിലേക്ക് മടങ്ങണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Discussion about this post