തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് നടന് മോഹന്‍ലാല്‍. നീരജ് എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
‘അതിശയകരമായ ത്രോയ്ക്ക് നീരജ് ചോപ്രയ്ക്ക് ഹാറ്റ്സ് ഓഫ്. നിങ്ങള്‍ ഇന്ന് എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമായിരിക്കുകയാണ്. ഈ സുവര്‍ണ്ണ നിമിഷം ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ എന്നെന്നും സൂക്ഷിക്കപ്പെടും’ – മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post