ഗുവാഹത്തി: മയക്കുമരുന്ന് വാങ്ങാന്‍ സ്വന്തം കുഞ്ഞിനെ വിറ്റ് യുവാവിന്റെ ക്രൂരത. നാലുവയസുകാരനായ മകനെയാണ് യുവാവ് 40,000 രൂപയ്ക്ക് വിറ്റത്. ആസാമിലെ മോറിഗന്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയുടെ അച്ഛന് അമിനുല്‍ ഇസ്ലാം, കുട്ടിയെ വാങ്ങിയ സാസിദാ ബീഗം എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മയക്കുമരുന്ന് ഉള്‍പ്പടെയുള്ള ലഹരിക്ക് അടിമയായ അമിനുല്‍ സ്ഥിരം പ്രശ്നക്കാരനാണ്. മയക്കുമരുന്ന് കടത്തില്‍ പങ്കാളിയാണെന്ന് അറിഞ്ഞതോടെ ഭാര്യ ഇയാളുമായി തെറ്റി. ഇതിനുശേഷം അമിനുല്‍ മാസങ്ങളായി തന്റെ പിതാവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞദിവസം ഭാര്യയുടെ പിതാവിനെ സമീപിച്ച് അമിനുള്‍, ആധാര്‍ കാര്‍ഡിനായി അപേക്ഷ നല്കാന് കുഞ്ഞിനെ തനിക്കൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് കുഞ്ഞിനെ കൂടെ അയച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ എത്തിക്കാത്തതില്‍ സംശയം തോന്നി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അവര്‍ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വീണ്ടെടുത്തതും പ്രതികളെ അസ്റ്റുചെയ്തതും.
അമിനുല്‍ കൊടും ക്രിമിനലാണെന്നും മയക്കുമരുന്ന് കച്ചവടത്തിനൊപ്പം സെക്സ് റാക്കറ്റിലെ അംഗവുമാണെന്നും പൊലീസ് പറഞ്ഞു.
Discussion about this post