പാലക്കാട്: ഒളിമ്പിക്സ് മെഡല്‍ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് സംസ്ഥാനങ്ങളും സംഘടനകളും വ്യവസായികളുമടക്കമുള്ളവര്‍ വമ്പന്‍ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിന് പിന്നാലെ കേരളസർക്കാർ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡല്‍ നേട്ടം കൈവരിച്ച ശ്രീജേഷിന് ‘ഖാദി മുണ്ടും ഷര്‍ട്ടും’ ഉപഹാരമായി നല്‍കുമെന്നാണ് പറഞ്ഞത്. സര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. ‘സുദീര്‍ഘമായ സേവനത്തിനു ശേഷം ബാഴ്സലോണ വിടുന്ന ലയണല്‍ മെസ്സിക്ക് ഒരു കോടിമുണ്ടും ഷര്‍ട്ടും ഉപഹാരമായി നല്‍കുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു’. എന്നാണ് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങള്‍ ശ്രീജേഷ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് കോടികളുടെ ഉപഹാരങ്ങള്‍ നല്കുമ്പോള് ‘ഖാദി മുണ്ടും ഷര്‍ട്ടും’ നല്‍കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ശ്രീജേഷിനോ മെഡല്‍നേട്ടം കൈവരിച്ച ഇന്ത്യയിലെ മറ്റ് താരങ്ങള്‍ക്കോ ഉപഹാരങ്ങളോ, സ്വീകരണങ്ങളോ നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി ഉള്‍പ്പെടയുള്ള പാര്‍ട്ടികളും രംഗത്ത് വന്നിരുന്നു.
Discussion about this post