മുംബൈ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസ്മിക്കതിരെ കേസ്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ജന്മദിനം ആഘോഷിച്ചതിനാണ് മുംബൈ പൊലീസ് എംഎല്‍എയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശിവാജി നഗര്‍ പോലിസ് സ്റ്റേഷന് പരിസരത്തായിരുന്നു പരിപാടി.
ഐപിസി 188, 269 സെഷനുകളും ആയുധനിയമത്തിലെ 25, 4 വകുപ്പുകള്‍ പ്രകാരവും മിസലേനിയസ് പ്രൊവിഷ്യന്‍സ് ആക്ടും പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്ര അസംബ്ലിയിലെ മന്കൂര്ഡ് ശിവാജി നഗര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് ഇദ്ദേഹം. രഥം ഓടിക്കുന്ന രീതിയില്‍ കുതിരവണ്ടിയില്‍ ഇരുന്ന എംഎല്‍എ മാസ്ക് ഉള്‍പ്പെടെയുളള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. പോലീസെത്തിയപ്പോള്‍ വാളും കൈയ്യിലേന്തി നില്ക്കുന്ന അസ്മിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.
Discussion about this post