ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചവര്‍ക്കും ദുബായിയിലേക്ക് വരാമെന്ന് യുഎഇ. നേരത്തെ യുഎഇയില്‍ നിന്നും വാക്സിന് സ്വീകരിച്ചവര്‍ക്കും താമസവീസയുള്ളവര്ക്കും മാത്രമാണ് ഇന്ത്യയില്‍ നിന്നും വരാന്‍ അനുമതിയുണ്ടായിരുന്നത്. ഈ തീരുമാനം യുഎഇ തിരുത്തി.
അതേസമയം സന്ദര്‍ശക വീസക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരും.
പുതിയ തീരുമാനം ഫ്ളൈ ദുബായ് അധികൃതര്‍ മറ്റ് വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. വാക്സിന് സ്വീകരിച്ചതിന് പുറമേ 48 മണിക്കൂറിനുള്ളല്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും യാത്രക്കാര്‍ കരുതണം.
Discussion about this post