തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാംപ്രതി അറസ്റ്റില്‍. ബാങ്ക് മുന്‍ സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവുമായ ടി.ആര്. സുനില്‍കുമാറാണ് (58) അറസ്റ്റിലായത്. തൃശൂര്‍ പേരാമംഗലത്തെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്.
സുനില്‍കുമാറിനെ കൂടാതെ മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ. ബിജു കരിം (45), മുന്‍ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് (43), ഇടനിലക്കാരന് കിരണ്‍ (31), കമീഷന് ഏജന്റ് എ.കെ. ബിജോയ് (47), ബാങ്കിന് കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലെ മുന്‍ അക്കൗണ്ടന്റ് റെജി അനില്‍ (43) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കായി തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുന്നുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. സുനില്‍ കുമാറിനെ ചൊവ്വാഴ്ച ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കും.
കരുവന്നൂര്‍ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടും നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
Discussion about this post