ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഗ്രനേഡുകളുമായി മാധ്യമ പ്രവര്ത്തകന് പിടിയിലായി. ആമിര കദല്‍ പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടന്ന് മിനിട്ടുകള്‍ക്കുള്ളിലാണ് ഇയാള്‍ ഗ്രനേഡുകളുമായി അറസ്റ്റിലായത്. സിഎന്‍എസ് ന്യൂസ് ഏജന്‍സിയിലെ സബ് എഡിറ്ററായ ആദില്‍ ഫാറൂഖ് ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് കണ്ടെടുത്ത രണ്ട് ഗ്രനേഡുകളും പ്രവര്‍ത്തനക്ഷമമാണെന്ന് പോലീസ് വ്യക്തമാക്കി.
ആദില്‍ ഫാറൂഖിനെതിരെ പൊതുസുരക്ഷ നിയമം ചുമത്തി പോലീസ് നേരത്തെ കേസെടുത്തിരുന്നു. തെക്കന്‍ കശ്മീരിലെ പാംമ്ബോര് സ്വദേശിയായ ആദില്‍ ഫാറൂഖ് മാദ്ധ്യമ പ്രവര്‍ത്തകരടക്കം വലിയൊരു ഭീകര ശൃംഖലയുടെ ഭാഗമാണെന്നാണ് പോലീസിന്റെ നിഗമനം.
ഭീകരവാദ പ്രവര്‍ത്തനം സംശയിച്ച് 2019-ല്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭീകരരുമായി നിരന്തരം ബന്ധം സ്ഥാപിച്ചുവെന്നും ഭീകരര്‍ക്ക് ധനസഹായവും ഒളിത്താവളവുമൊരുക്കാന് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്ന് ആദില്‍ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post