ചിറ്റൂര്‍: കര്‍ണാടക കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് ഇടപാടുകളും കവര്‍ച്ചകളും നടത്തിയിരുന്ന മലയാളിയെ കര്‍ണാടക പൊലീസ് കേരളത്തിലെത്തി പിടികൂടി. പാലക്കാട് തത്തമംഗലം സൗത്ത് സ്ട്രീറ്റ് സ്വദേശി മുഹമ്മദ് ഫിറോസ് ഖാനെയാണ് (36) കര്‍ണാടക ചാംരാജ്നഗര്‍ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കേരളത്തിലെത്തി ഒളിവില്‍ താമസിക്കുകയുമായിരുന്നു ഇയാളുടെ രീതി.
ഒളിവിലായിരുന്ന ഫിറോസിനെതിരെ ചാംരാജ്നഗര്‍ പൊലീസ് ജില്ല പൊലീസ് സൂപ്രണ്ടിന് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചിറ്റൂരിലെത്തി പ്രതിയെ പിടികൂടിയത്.
തുടർന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വാറണ്ട് സമര്‍പ്പിച്ച് കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post