തിരുവനന്തപുരം:മൂന്നാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ എല്ലാവരും വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. തോട്ടം ഉടമകളും തൊഴിലാളികളും ഇതിനായി സഹകരിക്കണം. സമരം നീളുന്നത് തോട്ടം മേഖലക്ക് ഗുണകരമല്ല.
ഇന്നലെ ഉണ്ടായ സംഘര്‍ഷം തെറ്റായിപ്പോയെന്നും മന്ത്രി പറഞ്ഞു. സമരം നടത്താന്‍ എല്ലാവര്ക്കും അവകാശമുണ്ട്. 5 ാം തിയതിയോടെ പ്രശ്നപരിഹാരം ആകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
അതേസമയം മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നിരാഹാരസമരം ആരംഭിച്ചു.
Discussion about this post