കോഴിക്കോട്: കോഴിക്കോട്ട് വന്‍ ലഹരിമരുന്നുവേട്ട. മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് സിന്തറ്റിക് ലഹരി മരുന്നുകളാണ് പിടികൂടിയത്. സ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ പിടിയിലായി. ഒരാഴ്ചയായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് ലഹരിമരുന്ന് സംഘത്തെ പിടികൂടിയത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം നാല് മുറികളിലായി താമസിച്ചുവരികയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട റെയിഡിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.
അതേസമയം പിടിയിലായവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ലഹരി വില്‍പ്പനയ്ക്കായി നഗരത്തിലെത്തിയവരാണ് പിടിയിലായതെന്ന് സൂചന.
Discussion about this post