ലഖ്നൗ: യുപിയില്‍ ഗുണ്ടാസംഘങ്ങളില്‍നിന്ന് 1848 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതായി പോലീസ് വെളിപ്പെടുത്തല്‍. നാല് വര്‍ഷത്തിനിടെയാണ് കണ്ടുകെട്ടിയത്. 139 കുറ്റവാളികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും 43294 പേര്‍ക്കെതിരേ ഗുണ്ടാനിയമ പ്രകാരം കേസെടുത്തതായും പോലീസ് വ്യക്തമാക്കി.
2017 മാര്‍ച്ച് 20 മുതല്‍ 2021 ജൂണ്‍ 20 വരെയുള്ള കാലയളവിലാണ് 139 കുറ്റവാളികള്‍ കൊല്ലപ്പെട്ടത്. ഇതിനിടെ, ഗുണ്ടാനിയമ പ്രകാരം കോടിക്കണക്കിന് രൂപയുടെ സ്വത്ത് പിടിച്ചെടുക്കുകയും ചെയ്തു. ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളില്‍ മുഖ്താര്‍ അന്‍സാരിയുടെ ഗുണ്ടാസംഘത്തിലുള്ള 248 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചതായും ഇവരുടെ 222 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തതായും എ.ഡി.ജി. പ്രശാന്ത്കുമാര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് വിവിധ ജില്ലകളിലുള്ള 222 കോടിയുടെ സ്വത്തുക്കളാണ് അധികൃതര്‍ കണ്ടുകെട്ടിയത്. ഈ സംഘത്തിലെ 160 പേര് അറസ്റ്റിലാവുകയും ചെയ്തു. മറ്റുള്ള 121 പേര്‍ക്കെതിരേ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post