കൊല്ലം: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ തട്ടികൊണ്ടു പോയി കൊല്ലാന്‍ ശ്രമിച്ച കേസ്സില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊല്ലം ചാത്തന്നൂരിലാണ് സംഭവം നടന്നത്. ലോറി ഡ്രൈവറും കുളത്തുപ്പുഴ നെല്ലിമുട് സ്വദേശിയും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ ഷിബിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശി അഫ്സല്, അമ്പതേക്കര്‍ സ്വദേശി താഹ താഹക്കുട്ടി, നെല്ലിമൂട് സ്വദേശി സുഫിയാന് എന്നിവരാണ് പിടിയാലായത്.
കഴിഞ്ഞ ജൂണ്‍ 24-ന് പുലര്‍ച്ചെ ഇത്തിക്കരയില്‍ വച്ചായിരുന്നു ലോറി ഡ്രൈവര്‍ക്ക് നേരെ ആക്രമണം നടന്നത്. കണ്ണൂരില്‍ നിന്നും ചെങ്കല്ലും കയറ്റിവന്ന ലോറിയിലെ ഷിബിന്‍ ഇത്തിക്കരയില്‍ ദേശീയ പാതയോരത്ത് ലോറി നിര്‍ത്തിയിട്ട് വിശ്രമിക്കവെ ആട്ടോയിലും ബൈക്കിലുമായെത്തിയ സംഘം ആക്രമിച്ചിരുന്നു. അവശനായ ഷിബിനെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും ദേശീയ പാതയിലൂടെ മറ്റ് വാഹനങ്ങള്‍ വന്നു കൊണ്ടിരുന്നതിനാല്‍ ഷിബിന്‍ രക്ഷപ്പെടുകയായിരുന്നു.
അതേസമയം കുളത്തുപ്പുഴയില്‍ മുമ്പ് നടന്ന ഡിവൈഎഫ് ഐ – എസ് ഡി പി ഐ സംഘട്ടത്തിന്റെ ഭാഗമായാണ് ഷിബിന്‍ നേരെ നടന്ന ആക്രമണമെന്ന് പൊലീസ് പറഞ്ഞു
Discussion about this post