ഡല്‍ഹി: രണ്ട് ഡോസ് വാക്സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മറ്റ് നിബന്ധനകളില്ലാതെ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഇത്തരക്കാര്‍ക്ക് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാന്‍ ആര് ടി പി സി ആറിന്റെ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
നേരത്തെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി കിഷന് റെഡ്ഡി ഈ ആവശ്യം ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇക്കാര്യം രേഖാമൂലം ചൂണ്ടിക്കാട്ടി കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരിക്കുന്നത്.
നിലവില്‍ സിക്കിമും മഹാരാഷ്ട്രയും മാത്രമാണ് രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇക്കാര്യത്തില്‍ വ്യത്യസ്ഥമായ സമീപനമാണ് സ്വീകരിച്ചു വരുന്നത്.
ബംഗാള്‍, കര്‍ണാടക ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര് ടി പി സി ആര് നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ സംസ്ഥാനത്ത് കടക്കാന്‍ അനുമതിയുള്ളു. ഇയൊരു കാര്യത്തില്‍ സംസ്ഥാനങ്ങള്‍ ഏകീകൃതമായ ഒരു നയം സ്വീകരിക്കണമെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്.
Discussion about this post