ഡല്‍ഹി: സ്വാതന്ത്ര്യദിനം പ്രമാണിച്ച് പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 1,380 പേരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരത്തിന് 662 പേരും രാഷ്ട്രപതിയുടെ പുരസ്കാരത്തിന് 628 പേരും പേരും അര്‍ഹരായി. ഇതില്‍ രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലിന് 88 പേര് അര്‍ഹരായിട്ടുണ്ട്.
ഇന്ത്യന്‍ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ 23 പേര് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരത്തിന് അര്‍ഹരായി. ഇവരില്‍ 20 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ലഡാക്കില്‍ നടന്ന സംഘര്‍ഷം നേരിട്ടതില്‍ ധീരതയ്ക്കുള്ള പുരസ്കാരമാണ് ലഭിച്ചത്. ഇതാദ്യമായാണ് ഇത്രയധികം ഐടിബിപിയില്‍ പേര്‍ക്ക് പുരസ്കാരം ലഭിക്കുന്നതെന്ന സേന വ്യക്തമാക്കി.
ജമ്മു കശ്മീര്‍ പോലീസില്‍ 256 പേര് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരത്തിന് അര്‍ഹരായി. ഒരാള്‍ക്ക് രാഷ്ട്രപതിയുടെ വിശിഷ്ട പുരസ്കാരം ലഭിച്ചു.
കേരളത്തില്‍ നിന്നും എ.ഡി.ജി.പി യോഗേഷ് ഗുപ്ത അടക്കം 11 പേര്‍ക്ക് പുരസ്കാരം ലഭിച്ചു. യോഗേഷ് ഗുപ്തയ്ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചു. ഡി.വൈ.എസ്.പിമാരായ അശോകന് അപ്പുക്കുട്ടന്, അരുണ്‍കുമാര്‍ സുകുമാരന്‍, ഇന്‍സ്പെക്ടര്‍ ബി.സജികുമാര്‍, എസ്.ഐമാരായ വി.കെ ഗണേശന്, വി.പി സന്ധ്യ, എ.എസ്.ഐ സന്തോഷ്കുമാര്‍ സദാശിവന് എന്നിവരും സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാര ജേതാക്കളാണ്.
Discussion about this post