മുംബൈ: ആര്.ബി.ഐയുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ബാങ്കുകള്‍ക്ക് പിഴയിട്ട് റിസർവ്ബാങ്ക്. ഗ്രേറ്റര്‍ ബോംബെ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജല്‍ന പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവര്‍ക്കാണ് പിഴ ചുമത്തിയത്.
ഗ്രേറ്റര്‍ ബോംബെ കോ-ഓപ്പറേറ്റീവ് ബാങ്കിന് 25 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ബാങ്കിലെ തട്ടിപ്പുകള്‍ സംബന്ധിച്ച ആര്.ബി.ഐ മുന്നറിയിപ്പ് അവഗണിച്ചതിനാണ് പിഴശിക്ഷ.
ജല്‍ന പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് ബാങ്കിന് 50,000 രൂപയാണ് പിഴ വിധിച്ചത്. രണ്ട് കേസുകളിലും ആര്.ബി.ഐ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബാങ്കുകള്‍ വീഴ്ച വരുത്തിയെന്നാണ് നിരീക്ഷണം.
Discussion about this post