ഡല്‍ഹി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പുതിയ മുന്നണി വരുമെന്ന് വെള്ളാപ്പള്ളി നടേശന്. അതേസമയം താന്‍ മൂന്നാം ബദലിന്റെ നേതൃത്വം ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ല.
ഭൂരിപക്ഷ സമുദായ ആളുകള്‍ക്ക് വേണ്ടി, അവരുമായി ആലോചിച്ച് രൂപീകരിക്കപ്പെടുന്ന മൂന്നാം ബദലാണ് ഉദ്ദേശിക്കുന്നത്.
കേരളത്തില്‍ ബിജെപി വളരാവുന്നിടത്തോളം വളര്‍ന്നു, ഇനി വളരാനുള്ള സാധ്യതയില്ല, അതേസമയം ഇനി രൂപീകരിക്കുന്ന പാര്‍ട്ടിയ്ക്ക് വളരാനുള്ള സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി നടേശന് ഏഷ്യാനെറ്റ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിപിഎമ്മും കോണ്‍ഗ്രസും സര്‍വനാശത്തിലേക്ക് നീങ്ങുകയാണെന്ന് വെള്ളാപ്പള്ളി നടേശന്
തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും സര്‍വനാശത്തിലേക്ക് നീങ്ങുകയാണെന്ന് വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി അജയ്യ ശക്തിയായി വളരുകയുമാണെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി ബിജെപിയുമായി അടുക്കുന്നതിലുള്ള ഭയം കൊണ്ടാണ് സിപിഎമ്മും കോണ്‍ഗ്രസും തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നും പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരം വിമാനത്താളവത്തില്‍ എത്തിച്ചേര്‍ന്ന വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സിപിഎമ്മിനെ ഇപ്പോള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നത് കണ്ണൂര്‍ ലോബിയുടെ നേതൃത്വമാണ്. തെറ്റു തിരുത്താന്‍ അവര്‍ തയ്യാറാകുന്നില്ല. അരുവിക്കരയില്‍ തോറ്റതിന് തങ്ങളല്ല ഉത്തരവാദികളെന്നും നടേശന് പറഞ്ഞു.
ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയത് തങ്ങളുടെ വോട്ടുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post