ലഖ്നൗ: കൊവിഡ് നിയന്ത്രണവിധേയമായതോടെ സ്കൂളുകള്‍ വീണ്ടും തുറന്ന് ഉത്തര്‍ പ്രദേശ്. 9 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ നടത്തുക. സ്കൂളുകളുടെ പ്രവേശന കവാടത്തില്‍ താപ നില പരിശോധിക്കും, എല്ലാ നിലകളിലും സാനിറ്റൈസറുകള്‍ സ്ഥാപിക്കും. വിദ്യാര്‍ത്ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കുമെന്ന് ലഖ്നൗ മോണ്ടിസോറി സ്കൂള്‍ സീനിയര്‍ വിഭാഗം മേധാവി അനിത വര്‍മ്മ പറഞ്ഞു.
സമൂഹിക അകലം പാലിച്ചായിരിക്കും വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ ഇരുത്തുക. 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചാണ് ക്ലാസുകള്‍ സംഘടിപ്പിക്കുകയെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
അതേസമയം യൂണിവേഴ്സിറ്റികളും കോളജുകളും സെപ്റ്റംബര്‍ 1 മുതല്‍ പുനരാരംഭിക്കും.
Discussion about this post