കേരളത്തിന് കൂടുതല്‍ കൊവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. വാക്സിനേഷനിലും മരണനിരക്ക് പിടിച്ചു നിര്‍ത്തുന്നതിലുമുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അഭിനന്ദനം.
ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി 1.11 കോടി ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടത്. വാക്സിന് ഒരു തുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച നടപടിയെയും കേന്ദ്ര മന്ത്രി അഭിനന്ദിച്ചു.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് സംസ്ഥാനത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായും കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
Discussion about this post