പഞ്ചാബില്‍ രണ്ട് ഭീകരരെ പോലീസ് പിടികൂടി. സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നവരാണ് അറസ്റ്റിലായത്. ഭീകരരില്‍ നിന്ന് വെടിയുണ്ടകളും വന്‍ ആയുധശേഖരവും പോലീസ് പിടിച്ചെടുത്തു.
രണ്ട് ഗ്രനേഡുകള്‍, രണ്ട് പിസ്റ്റളുകള്‍, 20 വെടിയുണ്ടകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. യു.കെയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്നാണ് പോലീസ് സംശയം.
Discussion about this post