കണ്ണൂര്‍: കണ്ണൂര്‍ മാതമംഗലത്ത് നോക്കുകൂലി ചോദിച്ച് സിഐടിയു ആക്രമണം. മാതമംഗലം പേരൂല്‍ റോഡിലെ എസ് ആര് അസോസിയേറ്റ്സ് ഹാര്‍ഡ് വെയര്‍ കടയിലാണ് സംഭവം. കടയുടമ റബീഹ്, ജീവനക്കാരന് റാഫി എന്നിവരെയാണ് സിഐടിയു പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്.
കടയിലേക്ക് നോക്ക് കൂലി ചോദിച്ച് ഇരച്ചെത്തിയ സിഐടിയു സംഘം കടയിലെ തൊഴിലാളികളെയും ഉടമയേയും മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടയിലെത്തിയ സിഐടിയുക്കാര്‍ ഇവരെ തെറി വിളിക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തങ്ങളുടെ സ്ഥാപനത്തിലേക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ലോഡ് ഇറക്കാമെന്ന് സ്ഥാപന ഉടമകള്‍ ഹൈക്കോടതിയില്‍നിന്ന് ഉത്തരവ് നേടിയിരുന്നു. ഇതനുസരിച്ച് സ്വന്തമായി ലോഡ് ഇറക്കിയതാണ് സിഐടിയുക്കാരെ പ്രകോപിപ്പിച്ചത്. പലതവണ ഇക്കാര്യത്തില്‍ ജീവനക്കാരെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് പോലിസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ടെന്ന് കടയുടമ പറയുന്നു. പോലിസ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയ ശേഷമാണ് സിഐടിയുക്കാര്‍ പ്രശ്നമുണ്ടാക്കിയത്. സ്വന്തം ഉത്തരവാദിത്തത്തില്‍ കടയുടമ ലോഡിറക്കി കഴിഞ്ഞ ഉടനെ കടയിലെത്തിയ സിഐടിയുക്കാര്‍ നോക്കുകൂലി ആവശ്യപ്പെട്ട് ആക്രമിക്കുകയായിരുന്നു.
Discussion about this post