കണ്ണൂർ: ഐഎസ് ബന്ധത്തിന്റെ പേരിൽ കണ്ണൂർ താണയിലെ രണ്ടു യുവതികളെ അറസ്റ്റു ചെയ്തു. രാവിലെ ഏഴുമണിയോടെയാണ് എൻഐഎ സംഘം കണ്ണൂരിലെത്തി ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നീ യുവതികളെ അറസ്റ് ചെയ്തത്.
ക്രോണികൾ ഫൗണ്ടേഷൻ എന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി ഐഎസിനു വേണ്ടി പ്രവർത്തിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ ആശയ പ്രചാരണം നടത്തുകയും ചെയ്തു എന്നാണ് എൻഐഎ കണ്ടെത്തൽ. ഇവരെ നേരത്തെയും എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍.ഐ.എ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആറു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്.
ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് നാലിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കേരളത്തില്‍ ഏഴു പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എന്‍.ഐ.എ പറയുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എന്‍.ഐ.എ സംഘം ക്യാംപ് ചെയ്തു പ്രവര്‍ത്തിച്ചു വരികയാണ്. ഇവര്‍ തൃക്കരിപ്പൂര്‍, പടന്ന ഭാഗങ്ങളില്‍ റെയ്ഡു നടത്തിയിട്ടുണ്ട്.
എന്‍.ഐ.എ റെയ്ഡിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ണുരിലെ പൊലിസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. അറസ്റ്റിലായ യുവതികളെ ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഡല്‍ഹിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി എന്‍.ഐഎ സംഘം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുണ്ട്. കാസര്‍കോട് പടന്ന തൃക്കരിപ്പൂര്‍ മേഖലകളില്‍ ഇവര്‍ റെയ്ഡു നടത്തി വരികയായിരുന്നു. സോഷ്യല്‍ മീഡിയ വഴി ഐ.എസ് റിക്രൂട്ട്മെന്റ് നടത്താന്‍ യുവതികള്‍ പലരെയും വലയില്‍ വീഴ്ത്തിയുണ്ടെന്നാണ് വിവരം. അഭ്യസ്തരായ യുവതികള്‍ പ്രൊഫഷനലുകളാണെന്നും സൂചനയുണ്ട്.
Discussion about this post