അബുദാബി: ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ച് യുഎഇ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ യുഎഇയിലേക്കുള്ള വിമാനസര്‍വീസ് പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
റാപിഡ് പി സി ആര് ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയില്‍ എത്തിച്ചതിനു ഒരാഴചത്തേക്ക് യുഎഇ ഇന്‍ഡിഗോയ്ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ദുബായ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് വിലക്ക് പിന്‍വലിച്ചത്.
യാത്രക്കാരെ ബാധിക്കും എന്നതിനാലാണ് യു എ ഇ അധികൃതര്‍ ഇപ്പോള്‍ വിലക്ക് പിന്‍വലിച്ചത്.
Discussion about this post