കുറഞ്ഞ ചിലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ ജയലളിത സര്‍ക്കാര്‍
ചെന്നൈ: കേന്ദ്ര ടെലികോം മന്ത്രാലയം തമിഴ്നാടിന് ഇന്റര്‍നെറ്റ് സേവനദാതാവ് പദവി (ഐ.എസ്.പി.ലൈസന്‍സ്) അനുവദിച്ചു. ഇതോടെ തമിഴ്നാട്ടിലുടനീളം സംസ്ഥാനസര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും.
സംസ്ഥാനത്തുള്ള പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സംരംഭത്തില്‍ പങ്കാളികളാവാം. സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള അരശു കേബിള്‍ ടെലിവിഷനാണ് ഈ പദ്ധതി നടപ്പാക്കുക.
താത്പര്യമുള്ളവര്‍ അരശു കേബിള്‍ ടി.വി. ശൃംഖലയുടെ വെബ്സൈറ്റില്‍ പേര് നല്‍കണമെന്ന് അരശു കേബിള്‍ ടി.വി. കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ സഹായത്തോടെ തമിഴ്നാട്ടില്‍ ഇന്റര്‍നെറ്റും ഇന്റര്‍നെറ്റ് ടെലിവിഷന്‍ സംവിധാനവും കുറഞ്ഞനിരക്കില്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിരുന്നു.
Discussion about this post