കണ്ണുര്‍: കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി ഐ.എസ് ആശയപ്രചരണം നടത്തുകയും ആളെ കൂട്ടുകയും ചെയ്തുവെന്ന കുറ്റാരോപിതരായ രണ്ട് യുവതികളെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ. കണ്ണൂരില്‍ ഐഎസ് പ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്ത മലയാളി യുവതികളെ ഏഴ് ദിവസത്തേക്കാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്.
ഇവരെ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇന്ത്യയില്‍ ഐ എസിനു വേണ്ടി സമൂഹമാധ്യമങ്ങള്‍ വഴി ആശയപ്രചാരണം നടത്തിയെന്ന കേസില്‍ പിടിയിലായ യുവതികള്‍ക്ക് ഐഎസുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്.
ഗ്രൂപ്പിലെ മറ്റൊരംഗമായ കണ്ണൂര്‍ കക്കാട്ടെ മുഷാബ് അന്‍വറെ മാര്‍ച്ച് ആദ്യം ഡല്‍ഹിയില്‍ അറസ്റ്റു ചെയ്തിരുന്നു. മിസ്ഹയുടെ അടുത്ത ബന്ധുവായ അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ കുടുംബത്തില്‍ മറ്റാര്ക്കെന്തെങ്കിലും ഐഎസുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
കണ്ണൂര്‍ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. ആഗോള ഭീകര സംഘടനയായ ഐ.എസുമായി യുവതികള്‍ക്ക് ദൃഡമായതും ആഴത്തിലിലുള്ളതുമായ ബന്ധങ്ങളുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. അറസ്റ്റിലായ യുവതികളിലൊളായ മിഷ്ഹ സിദ്ധീഖ് സിറിയയിലേക്കുള്ള യാത്രയില്‍ ഇറാനിലെ ടെഹ്റാന് വരെ എത്തിയെന്നാണ് എന്‍ഐഎ പറയുന്നത്.
മുഷാബ് അന്‍വര്‍, ഷിഫ ഹാരിസ് എന്നിവരെ ഐഎസിലേക്ക് അടുപ്പിച്ചത് മിഷ്ഹയാണ്. മിഷ്ഹ കശ്മീരിലിലുള്ള കൂട്ടാളികള്‍ക്ക് ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ചു നല്‍കിയതായി തെളിഞ്ഞിട്ടുണ്ട്. കശ്മീരിലേക്ക് പോകാനായിരുന്നു ഷിഫ ഹാരിസിന്റെ പദ്ധതിയെന്നും എന്‍ഐഎ പറയുന്നു.
ഏഴ് പേരടങ്ങുന്ന മലയാളി സംഘം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കശ്മീരില്‍ പോകാന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍ഐഎ എഫ്ആആറില്‍ പറയുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം രഹസ്യമായാണ് കണ്ണൂര്‍ താണയിലെ വീട്ടില്‍ നിന്നും ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്.
കണ്ണൂരിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ ട്രാന്‍സിറ്റ് ഓര്‍ഡര്‍ വാങ്ങി കസ്റ്റഡിയില്‍ വാങ്ങിയതിനു ശേഷം ഇരുവരെയും ഡല്‍ഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാലക്കാട് മുതല്‍ മംഗളുർ വരെയുള്ള സ്ളിപ്പിങ് തീവ്രവാദി സംഘടനകളുമായി ഇവര്‍ക്കുള്ള ബന്ധം ചോദ്യം ചെയ്യലില്‍ പുറത്തു വരുമെന്നാണ് എന്‍.ഐയുടെ പ്രതീക്ഷ നേരത്തെ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍,പടന്ന ഭാഗങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.
ഐഎസ് പ്രചരണ വിഭാഗത്തില്‍ പങ്കാളികളായതിനാണ് കണ്ണൂര്‍ താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്ത് തായത്തെരു ചെയിക്കിന്റകത്ത് ഷിഫയെയും മിസ്ഹയെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
Discussion about this post